പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ; വൈറലായി റീൽ

Raman from Punjabi House
Raman from Punjabi House

 മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങൾക്കും വലിയ ഫാൻ ബേസ് ഉണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികൾക്ക് കാണാപാഠമാണ്. ഇപ്പോഴിതാ ‘പഞ്ചാബി ഹൗസി’ലെ നർമ രംഗം റീലായി അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ബോളിവുഡ് താരം വിദ്യ ബാലൻ.

tRootC1469263">

പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് വിദ്യ ബാലൻ രസകരമായി അവതരിപ്പിച്ചത്. ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ വീഡിയോ വൈറലായി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിദ്യ ബാലന്റെ പെർഫോമൻസിനെ അഭിനന്ദിച്ചത്.നിരവധി മലയാളികളും റീലിന് താഴെ കമന്റുമായി എത്തി.
 

Tags