'മാൻഹോൾ' സിനിമയുടെ നിർമാതാവ് എം.പി. വിൻസെന്റ് അന്തരിച്ചു

vincent
മാധ്യമപ്രവർത്തകയും ചലച്ചിത്ര സംവിധായികയുമായ വിധു വിൻസെന്റ് മകളാണ്

കൊല്ലം: 2016ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘മാൻഹോൾ’ സിനിമയുടെ നിർമാതാവ് എം പി വിൻസെന്റ് ( 81) അന്തരിച്ചു

. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാധ്യമപ്രവർത്തകയും ചലച്ചിത്ര സംവിധായികയുമായ വിധു വിൻസെന്റ് മകളാണ്. 

വിസർജ്യ മാലിന്യ നിവാരണ തൊഴിലാളികളുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന മാൻഹോൾ എന്ന സിനിമയ്ക്ക് നിർമാതാക്കളെ കിട്ടാതെ വന്നപ്പോൾ അധ്യാപകനായ എം പി വിൻസെന്റ് ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.

Share this story