ഈ വലയ’ത്തിലെ വീഡിയോ ഗാനം പുറത്ത്

valayam
valayam

രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഈ വലയം’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്ത്.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് എബി കാൽവിൻ സംഗീതം പകർന്ന് മഞ്ജരി ആലപിച്ച ” നീലക്കുയിലെ നീ വേണുവൂതി പാടിയോ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

tRootC1469263">

ഫിലിം ഫീസ്റ്റ് ക്രിയേഷൻസിന്റെ സഹകരണത്തോടെ ജി.ഡി.എസ്.എന്‍ (GDSN) എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന ” ഈ വലയം “എന്ന ചിത്രത്തിൽ സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം,ഗീത മാത്തന്‍, സിദ്ര മുബഷീർ, അനീസ് അബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.

ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രത്തിൽ പ്രതിപാദനം ചെയ്യുന്നത്.വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാന രംഗങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്.

നവാഗതനായ ശ്രീജിത്ത് മോഹൻദാസിന്റേതാണ് തിരക്കഥ സംഭാഷണം. ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കമലാനന്ദൻ ചിത്രത്തിന്റെ
ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ്,എബി കാൽവിൻ എന്നിവർ ഈണം പകരുന്നു. മധു ബാലകൃഷ്ണന്‍, ലതിക,മഞ്ജരി,സംഗീത,ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍. ജൂൺ പതിമൂന്നിന് നന്ത്യാട്ട് ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കും.
 

Tags