സമ്മതമില്ലാതെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു ; ആരാധകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി യാമി ഗൗതം

ആരാധകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി യാമി ഗൗതം. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിൽ നിന്നുണ്ടായ സംഭവമാണ് വെളിപ്പെടുത്തിയത്. ചിത്രമെടുക്കുന്നു എന്ന വ്യാജേനെ വിഡിയോ എടുത്ത് അനുവാദമില്ലാതെ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്തുവെന്നാണ് നടി പറയുന്നത്. താരങ്ങളുടെ സ്വകാര്യതയിലേക്കുളള പ്രേക്ഷകരുടെ കടന്നു കയറ്റത്തെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ഇന്നത്തെ കാലത്ത് ആർക്കും എപ്പോൾ വേണമെങ്കിലും നമ്മുടെ സമ്മതമില്ലാതെ വിഡിയോ ഷൂട്ട് ചെയ്യാം. കുറച്ച് നാളുകൾക്ക് മുൻപ് ഇത്തരത്തിലുള്ള സംഭവം തനിക്ക് നേരിടേണ്ടി വന്നു. ഒരു ആൺകുട്ടി തന്റെ കൃഷി സ്ഥലത്തെത്തി ചിത്രങ്ങൾ എടുക്കാനുള്ള അനുവാദം ചോദിച്ചു.ഏകദേശം 19-20 വയസ് പ്രായം വരും. ഞങ്ങൾ അത് സമ്മതിച്ചു.
ഞങ്ങളുടേത് വളരെ ചെറിയ പട്ടണമാണ്. ആളുകൾ വന്ന് സംസാരിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യും. അതിൽ ഞാനും വളരെ സന്തോഷവതിയാണ്. ആ കുട്ടി ഫോട്ടോ എടുക്കുകയാണെന്ന് കരുതി, പക്ഷേ അവൻ ഞാൻ അറിയാതെ ദൃശ്യങ്ങൾ പകർത്തി. അതിലൊന്ന് വളരെ മോശമായിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ദശലക്ഷകണക്കിന് കാഴ്ചക്കാരേയും കിട്ടി- യാമി പറഞ്ഞു.