മോഹന്‍ലാലിന് മാത്രമേ അത് ചെയ്യാന്‍ സാധിക്കൂ, എന്നെ കൊണ്ട് പറ്റില്ലെന്ന് വെങ്കിടേഷ് പറഞ്ഞു ; വെളിപ്പെടുത്തി എസ്തര്‍
തെലുങ്കില്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ചെയ്തത് പോലെയൊരു ഭാവം ചെയ്യാന്‍ വെങ്കിടേഷിന് കഴിഞ്ഞിരുന്നില്ല എന്നാണ് എസ്തര്‍ പറയുന്നത്.
ദൃശ്യം ആദ്യ ഭാഗത്തിലെ പോലീസ് സ്റ്റേഷന്‍ രംഗത്തെ കുറിച്ച് എസ്തര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്.പോലീസ് സ്റ്റേഷന്‍ രംഗത്തില്‍ മോഹന്‍ലാലിന് അടികൊണ്ടിട്ടും അദ്ദേഹം കുടുംബത്തെ നോക്കി ചിരിക്കുന്ന രംഗത്തെ കുറിച്ച് എസ്തര്‍.തെലുങ്കില്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ചെയ്തത് പോലെയൊരു ഭാവം ചെയ്യാന്‍ വെങ്കിടേഷിന് കഴിഞ്ഞിരുന്നില്ല എന്നാണ് എസ്തര്‍ പറയുന്നത്.
'ഇന്‍ഡ്രോഗേഷന്റെ സമയത്ത് സഹദേവന്‍ വന്ന് ചവിട്ടുന്ന ഒരു രംഗമുണ്ട്. മക്കളും ഭാര്യയും അപ്പുറത്ത് വിഷമിച്ച് നില്‍ക്കുന്നുണ്ട്. ചവിട്ടി കഴിഞ്ഞിട്ട് പുള്ളി അവരെ നോക്കി ഒരു ചിരി ചിരിക്കും. ഇതൊന്നും കുഴപ്പമില്ല എന്നുള്ള പോലെ. അത് ഹൃദയഭേദകമായിരുന്നു, വളരെ വിഷമമുള്ള ഒരു ഷോട്ടാണ്. ഒരൊറ്റ ഷോട്ടാണ് അതിനനകത്ത് ഒരുപാടൊന്നും ചെയ്യുന്നില്ല. ഞാന്‍ എന്തുകൊണ്ടാണ് അത് ഓര്‍ത്തിരിക്കാന്‍ കാരണം എന്ന് വച്ചാല്‍, ഇത് തന്നെ നമ്മള്‍ തെലുങ്കില്‍ റീമേക്ക് ചെയ്തു, ശ്രീപ്രിയ ഗാരു ആയിരുന്നു അത് സംവിധാനം ചെയ്തിരുന്നത്. വെങ്കി, ഇങ്ങനെയാണ് ഷോട്ട് ഇവര്‍ വന്ന് ഇടിക്കും, അപ്പോള്‍ ഇങ്ങനെ തിരിഞ്ഞിട്ട് ചിരിക്കുക. ആ സമയത്ത് വെങ്കി അങ്കിള്‍ പറഞ്ഞു 'അമ്മ അത് പണ്ണ മുടിയാത്, അത് മോഹന്‍ലാലിന് മാത്രമേ ചെയ്യാന്‍ പറ്റൂ' എന്ന് പറഞ്ഞു,' എസ്തര്‍ പറയുന്നു
.jpg)

