വെളുത്ത മധുരത്തിലെ അഭിനയത്തിന് ബിജു ഇരിണാവിന് ഫിലിം അവാർഡ്

google news
fdszh

കോഴിക്കോട്: മുൻഷി ഫെയിം ബിജു ഇരിണാവിന് 24 ഫ്രയിം കോഴിക്കോട് ശാരദ ഫിലിം ഫെസ്റ്റിൽ മികച്ച നെഗറ്റീവ് ക്യാരക്റ്ററിനുള്ള സ്പെഷ്യൽ ജ്യൂറി അവാർഡ്. വെളുത്ത മധുരം എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് ബിജു ഇരിണാവ് അവാർഡിന് അർഹനായത്.

sd

വിദ്യാർത്ഥിനിയായ ദേവിക എസ് ദേവ് കഥയെഴുതി ജി എസ് അനിൽ തിരക്കഥയൊരുക്കി ജിജു ഒറപ്പടി സംവിധാനം നിർവ്വഹിച്ച വെളുത്തമധുരത്തിൽ ശ്വേത മേനോൻ , സുധീർ കരമന, നിഷ സാരംഗി, സന്തോഷ് കീഴാറ്റൂർ, ദിനേഷ് പണിക്കർ എന്നിവരോടൊപ്പം ഉണ്ടാപ്പി എന്ന നെഗറ്റീവ് ക്യാരക്റ്ററിലാണ് ബിജു ഇരിണാവ് അഭിനയിച്ചത്.
ഒക്റ്റോബറിൽ തിയറ്ററിലെത്തിയ വെളുത്ത മധുരം മികച്ച സന്ദേശം നൽകുന്ന സിനിമ എന്ന നിലയിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു.  സാമൂഹികപ്രതിബദ്ധതയോടെ നിർമ്മിച്ച വെളുത്തമധുരം  വീണ്ടും നവമ്പർ അവസാനത്തോടെ തിയറ്റിലെത്തും.നവമ്പർ 18 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിൽ ബിജു ഇരിണാവ് അവാർഡ് ഏറ്റുവാങ്ങും.

film

Tags