'വെള്ളരിപട്ടണം' മാര്‍ച്ച് 24ന് തീയറ്ററുകളിലേക്ക് ...

gfj


മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന  "വെള്ളരിപട്ടണം"മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്നു.സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര,ശബരീഷ് വർമ്മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാല പാര്‍വ്വതി,വീണ നായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റു പ്രമുഖ താരങ്ങൾ. 

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ''വെള്ളരിപട്ടണം" എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്ന് നിർവഹിക്കുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ സിനിമയാണ് " വെള്ളരി പട്ടണം". മഞ്ജുവാര്യര്‍ കെ.പി.സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി.സുരേഷായി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം-അലക്സ് ജെ.പുളിക്കൽ, എഡിറ്റിങ്-അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.


കലാസംവിധാനം-ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ ഡിസൈനർ-ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ, കെ.ജി.രാജേഷ് കുമാർ,ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി.വടക്കേവീട്.അവധിക്കാലം കുടുംബസമേതം ചിരിച്ചുരസിക്കാന്‍ 'വെള്ളരിപട്ടണ'ത്തിലേക്ക് മാർച്ച് 24 മുതൽ പോകാം.പി ആർ ഒ-
എ.എസ്.ദിനേശ്

Share this story