ഞങ്ങള്‍ രണ്ടു വര്‍ഷമായി സെപ്പറേറ്റഡ് ആണെന്ന് വീണ നായർ

വിവാഹമോചനവാർത്തകളോട് പ്രതികരിച്ച് നടി വീണ നായർ. രണ്ടു വർഷമായി ഭർത്താവ് ആർ ജെ അമനുമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു.
വീണ നായരുടെ വാക്കുകൾ ഇങ്ങനെ ”ഞാന്‍ ഒരു പ്രണയത്തില്‍ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാന്‍ പറ്റാത്ത ഒന്നാണ് അമന്‍. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛന്‍ ആര്‍ജെ അമന്‍ എന്ന വ്യക്തി തന്നെയാണ്. ഞങ്ങള്‍ ഇപ്പോള്‍ സെപ്പറേറ്റഡ് ആണ്. ഞാന്‍ ഇത് ആദ്യമായാണ് ഒരു മീഡിയയില്‍ തുറന്ന് പറയുന്നത്. രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്.
ഇപ്പോള്‍ ഞാന്‍ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയില്‍ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്.
ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങള്‍ പറയും. വഴക്കും ഇടാറുണ്ട്. പൂര്‍ണമായി വേണ്ടെന്ന് വെച്ചാല്‍ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. എല്ലാ സമയവും കടന്നു പോകും. ജീവിതത്തില്‍ ഒന്നും നിലനില്‍ക്കില്ല. വീണ നായർ കൂട്ടിച്ചേര്‍ത്തു.