നടി വീണാ നായര്‍ വിവാഹിതയാകുന്നു

Actress Veena Nair is getting married
Actress Veena Nair is getting married

പ്രണയവിലാസം സിനിമയിലൂടെ ശ്രദ്ധേയയായ നടി വീണാ നായര്‍ വിവാഹിതയാകുന്നു. വൈഷ്ണവ് ആണ് വരന്‍. കഴിഞ്ഞ ദിവസം ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മുംബൈ മലയാളിയായ വീണ ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പ്രണയവിലാസം എന്ന ചിത്രത്തിലെ റിഹാന എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.പിന്നീട് ഗൗരീശങ്കരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി. തൃശൂരില്‍ ജനിച്ച വീണ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സറായ വീണ നൃത്തം ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

tRootC1469263">

Tags