നല്ല ജനപ്രീതി ഉള്ള ഗായകനാണ് വേടൻ , പരിചയമില്ലെങ്കിലും ഷോയുടെ ചില ഭാഗങ്ങൾ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട് : എം ജി ശ്രീകുമാർ

MGANDVEDAN
MGANDVEDAN

കൊച്ചി:നല്ല ജനപ്രീതി ഉള്ള ഗായകനാണ് വേടൻ എന്നും അദ്ദേഹത്തെ പരിചയമില്ലെങ്കിലും ഷോയുടെ ചില ഭാഗങ്ങൾ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ടെന്നും എം ജി ശ്രീകുമാർ പറഞ്ഞു. റാപ്പർ വേടനെക്കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിച്ചതാണെന്ന് ഗായകൻ എം ജി ശ്രീകുമാർ. ഒരു ചാനൽ തന്നെ വിളിച്ച് ലഹരി ഉപയോഗിച്ചുകൊണ്ട് ഗായകർ പാടുന്നത് ശരിയാണോയെന്ന് ചോദിച്ചപ്പോൾ മറുപടിയായി തന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മാധ്യമം വളച്ചൊടിച്ചതിൽ വിഷമം ഉണ്ടെന്നും എം ജി ശ്രീകുമാർ വിശദീകരിച്ചു. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ദേവിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് എംജി ശ്രീകുമാറിന്റെ വിശദീകരണം.

‘ഞാൻ എംജി. ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്. വേടനെ (ഹിരൺ ദാസ് മുരളി ) എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാൻഡിനും എല്ലാ നന്മകളും നേരുന്നു സ്നേഹപൂർവ്വം എം ജി’, എന്നാണ് എം ജി ശ്രീകുമാറിന്റെ വിശദീകരണം.

Tags