മോഹൻലാല്‍ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് വാഴ 2
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് വാഴ 2. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. മാത്രമല്ല കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 119.50 കോടി നേടാനും വാഴ 2വിന് സാധിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‍ടൈം കളക്ഷനായ 118.90 കോടി രൂപയാണ് വാഴ 2 മറികടന്നിരിക്കുന്നത്.
ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റെർറ്റൈനെർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ ബില്യന്‍ ബോയ്‌സ് നല്‍കിയ എല്ലാ ഹൈപ്പും പവറും നിലനിർത്താൻ കഴിയുന്നുണ്ട് വാഴ 2 വിനും. വാഴയേയും വാഴ 2നേയും ചേര്‍ത്തു നിര്‍ത്തുന്നതില്‍ തിരക്കഥയുടെ ബ്രില്ല്യന്‍സ് എടുത്തു പറയേണ്ടതുണ്ട്. വാഴയിലെ ഒരു സൂചന പോലും നല്‍കാതെ അതിലെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനേയും അസീസ് നെടുമങ്ങാടിനേയും പ്രത്യേക സ്ഥലങ്ങളില്‍ പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ച് വാഴ 2 വ്യക്തമാക്കുന്നു.
നിറഞ്ഞ കൈയ്യടികളോടെയാണ് സിനിമ കണ്ട പ്രേക്ഷകർ തീയേറ്റർ വിട്ട് പോകുന്നതെന്നത് ഏറെ ശ്രദ്ധേയകരമാണ്. സൗഹൃദത്തിന്‍റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന വിധത്തിൽ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച നിൽക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ട്.
.jpg)

