'വാഴ II' നാളെ എത്തും
Apr 1, 2026, 18:07 IST
നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' ഏപ്രില്‍ രണ്ടിന് ആഗോള റിലീസിന് ഒരുങ്ങുകയാണ്.സോഷ്യല്‍ മീഡിയയിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്.
പ്രേക്ഷകപ്രീതി നേടിയ വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തില്‍ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അല്‍ഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.
.jpg)


