വാഴ 2 ഹൃദയത്തെ തൊട്ടു’; വികാരഭരിത കുറിപ്പുമായി കാളിദാസ് ജയറാം

Vazh 2 touched my heart'; Kalidas Jayaram shares emotional note

വാഴ 2 കണ്ട് ഹൃദയഹാരിയായ കുറിപ്പുമായി  . തീയേറ്ററിൽ പോയി ഈ സിനിമ കാണാത്തതിന് താൻ സ്വയം പഴിക്കുകയാണെന്നും വാഴ 2 ഗംഭീര ചിത്രമാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ കാളിദാസ് പറയുന്നു. സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് താരം കുറിപ്പ് ഷെയർ ചെയ്തത്.


ഒടിടിയിലാണ് താൻ ഈ സിനിമ കണ്ടതെന്നും ചിത്രം കണ്ടുകഴിഞ്ഞ് വികാരഭരിതനായെന്നും കാളിദാസ് പറഞ്ഞു. സിനിമയിൽ അലനും സഹോദരിയും തമ്മിലുള്ള സഹോദരസ്‌നേഹം രംഗം കണ്ടപ്പോൾ അത് മാളവികയുമായുള്ള തന്റെ ബന്ധത്തെ ഓർമിപ്പിച്ചുവെന്നും കാളിദാസ് പറഞ്ഞു. സിനിമയുടെ സംവിധായകൻ, എഴുത്തുകാരൻ, അഭിനേതാക്കൾ എന്നിവരെ എടുത്തുപറഞ്ഞ് അഭിനന്ദിച്ചുകൊണ്ടാണ് കാളിദാസ് കുറിപ്പ് അവസാനിപ്പിച്ചത്.

കാളിദാസ് ജയറാം പങ്കുവെച്ച കുറിപ്പ് 
“തീയേറ്ററിൽ വാഴ 2 കാണാഞ്ഞതിൽ ഞാൻ എന്നെത്തന്നെ പഴിക്കുന്നു. ഒടുവിൽ OTTയിൽ കണ്ടു, ഇത്രയധികം എന്നെ വികാരഭരിതനാക്കാൻ ഒരു സിനിമക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ഇപ്പോഴും ചിന്തിച്ചിരിക്കുകയാണ്. ഇത് ഒരു സിനിമ മാത്രമല്ല, ആത്മാവിന് ഒരു ഭക്ഷണമാണ്. സിനിമയിലെ കുഞ്ഞൻ ഹാഷിർ തന്റെ അമ്മ വളർത്തു മീനുകൾക്ക് അധികമായി ഭക്ഷണം നൽകിയെന്ന് കണ്ടെത്തുന്ന ആദ്യ രംഗം മുതൽ ഞാൻ ആകാംക്ഷയോടെയിരുന്നു. ആ ചെറിയ നിമിഷം, അതിന്റെ സംവിധാനം, രചന, അഭിനയം എന്നിവയിൽ തന്നെ ഈ സിനിമയുടെ പൂർണചിത്രം കിട്ടുന്നു. യിലെത്തിയ ഒരു സിനിമയ്ക്ക് അടിവരയിട്ടു. എന്നാൽ സിനിമയുടെ രണ്ടാം പകുതിയാണ് എന്റെ ഹൃദയം കീഴടക്കിയത്.

അലൻ അച്ഛനെ കെട്ടിപ്പിടിക്കാൻ പോകുമ്പോൾ, 'ഫ്‌ലൈറ്റിന് സമയമായി' എന്ന് പറഞ്ഞ് അച്ഛൻ അത് ഒഴിവാക്കുന്ന ആ നിമിഷം, വളരെ യാഥാർഥമായിരുന്നു. നമ്മുടെ വീടുകളിൽ കാണുന്ന, പറയാതെ പറയുന്ന, അടക്കിവെച്ച സ്‌നേഹമാണത്.

'ഒരു ചീത്തപ്പേരുണ്ടാക്കുന്നത് എളുപ്പമാണ്, എന്നാൽ അത് മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്' എന്ന് സഹോദരനോട് ഹാഷിർ പറയുന്നത് ദീർഘകാലം എന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു വരിയാണ്.

അലൻ-അഷ്ന ബന്ധം എന്റെ സഹോദരി @malavika.jayaram മുമായുള്ള എന്റെ ബന്ധത്തെ ഓർമിപ്പിച്ചു. അവൻ 'ഞാനല്ലാതെ മറ്റാരാണ്?' എന്ന് പറയുമ്പോൾ, സഹോദര ബന്ധത്തിന്റെ കാതലാണത്.

എല്ലാ അഭിനേതാക്കൾക്കും വലിയ അഭിനന്ദനങ്ങൾ. @hashireeeee @aln.bin.siraj @vinayakkvv2 @devaraj_trd @ajinjoi @actorbijukuttan @ajuvarghese @actor_vijaybabu എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു. @puthrenalphonse ഒരു പ്രത്യേക പരാമർശം. അദ്ദേഹത്തിന്റെ പ്രകടനത്തിലെ ആത്മാർത്ഥത മറ്റാർക്കും കൊണ്ടുവരാൻ കഴിയാത്തതാണ്. സംവിധായകൻ @savin_sa_ താങ്കൾ വിജയിച്ചിരിക്കുന്നു, ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യൻ എന്ന നിലയിലും. കഥയെ താങ്കൾ പൂർത്തിയാക്കിയ രീതി.. മീനുകളിൽ തുടങ്ങി രണ്ട് ഗോൾഡ് ഫിഷുകളുടെ അവസാന രംഗത്തിൽ അവസാനിച്ചത് കാവ്യാത്മകമായിരുന്നു.

@vipindashb, ‘Biopic of a billion bros' എഴുതിയതിന് നന്ദി. നമ്മുടെ ജീവിതത്തിലെ പോരാട്ടങ്ങളും സന്തോഷങ്ങളും താളപ്പിഴകളും വളരെ മനോഹരമായി നിങ്ങൾ പകർത്തിയിരിക്കുന്നു. ഇതുവരെ വാഴ 2 കണ്ടിട്ടില്ലെങ്കിൽ, ദയവായി കാണുക. നമ്മൾ എന്തിനാണ് സിനിമയെ സ്‌നേഹിക്കുന്നതെന്ന് ഓർമിപ്പിക്കുന്ന ഒന്നാണ് ഇത്.”
 

Tags