വാരിസിൽ നിറഞ്ഞാടി ‘വിജയ്’; 20 മില്യൺ കടന്ന് ട്രെയിലർ

waris

പ്രഖ്യാപന സമയം മുതൽ ഭാഷാഭേദമെന്യെ ജനശ്രദ്ധനേടിയ സിനിമയാണ് വാരിസ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളി ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കാത്തിരിപ്പുകൾക്ക് ഒടുവിൽ ജനുവരി 11ന് വാരിസ് തിയറ്ററിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. ഈ അവസരത്തിൽ ചിത്രത്തിന്റെ ട്രെയിലറിന് 21 മില്യൺ കാഴ്ചക്കാർ ആയെന്ന വിവരമാണ് പുറത്തുവരുന്നത്.

റിലീസ് ചെയ്ത് 19 മണിക്കൂറിൽ ആണ് 21 മില്യൺ കാഴ്ചക്കാരെ വാരിസ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 1. 7 മില്യൺ ലൈക്കുകളും 118,775 കമന്റുകളും ട്രെയിലറിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ട്രെയിലർ റിലീസ് ചെയ്തത്. ഒരു ഫാമിലി എന്റർടെയ്നർ ആകും സിനിമയെന്ന് ഉറപ്പുനൽകുന്നതാണ് ട്രെയിലർ. ഇതിലെ സ്റ്റിൽസും ആക്ഷനുകളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

 

Share this story