" വരാഹം " ചിത്രത്തിന്റെ പൂജ കഴിഞ്ഞു

fgj


പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, ജിജി. പൂജ പ്രദീപ്, അതുൽ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവ കാർത്തിക്  സംവിധാനം ചെയ്യുന്ന ''വരാഹം'' എന്ന ചിത്രത്തിന്റെ പൂജ, എറണാകുളം ഐ എം എ ഹാളിൽ കൊച്ചിയിൽ നടന്നു.

ശ്രീജിത്ത് രവി, ഷോബി തിലകൻ,  ബിഗ് ബോസ് താരം കിടിലൻ ഫിറോസ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ഈ ചിത്രത്തിൽ മുഹമ്മദ് ഷെനിൻ, ഗീതി സംഗീത, വൈഷ്ണവി കല്ല്യാണി തുടങ്ങിയവരും അഭിനയിക്കുന്നു.

പാറയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് കുഞ്ഞി അബ്ദുള്ള
നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം വിനീഷ് വിജയ് എഴുതുന്നു. കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം 
ആർ. നവനീത്  നിർവ്വഹിക്കുന്നു.

 ചിത്രസംയോജനം- അനന്തു വിജയ് സം​ഗീതം-ദേവിഷ് ദേവ്, കലാസംവിധാനം- രാജൻ ചെറുവത്തുർ, വസ്ത്രാലങ്കാരം- സിന്ദു കാർത്തിക,മേയ്ക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, പ്രൊഡക്ഷൻ മാനേജർ-  ദീപു എസ് പി, സ്റ്റിൽസ്-ശബരി വാര്യർ,അരുൺ കുരിയാത്തി, ഡിസൈൻ-പ്രജിൻ ഡിസൈൻ, അനുമോദ് നാരായണൻ, പി ആർ ഒ-എ എസ് ദിനേശ്.

Share this story