ഒരുപാട് നാളത്തെ ഒരു സ്വപ്നം യാഥാർഥ്യമായി സന്തോഷം പങ്കുവെച്ച് നടി വരദ

varada
തന്റെ ഏറെ നാളത്തെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷമാണ് വരദ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി താമസം ആരംഭിച്ചതായാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വരദ പറയുന്നത്. 

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തി തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് വരദ.യുട്യൂബ് ചാനലിലൂടെ വ്ലോഗുമായി സജീവമാണ് താരം. ഫുഡ്, യാത്രകൾ ഒക്കെയായി എപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട് വരദ.

തന്റെ ഏറെ നാളത്തെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷമാണ് വരദ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി താമസം ആരംഭിച്ചതായാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വരദ പറയുന്നത്. 

ഹൗസ് വാമിങ് 04/03/2023, പുതിയ വീട്, പുതിയ പ്രതീക്ഷകൾ എന്ന് കുറിച്ചു കൊണ്ടാണ് വരദയുടെ പോസ്റ്റ്. 'ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം ഇന്നലെ യാഥാർഥ്യമായി. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും ഇന്നലെ മുതൽ അവിടെ താമസം തുടങ്ങി. പപ്പയ്ക്കും മമ്മിക്കും എന്റെ ഹൃദയം തൊട്ടുള്ള നന്ദി,'

'അവരില്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു. ഒപ്പം എന്റെ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. എനിക്ക് നൽകിയ മാനസികവും വൈകാരികവുമായ പിന്തുണയ്ക്ക്. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി! എല്ലാവരോടും സ്നേഹം. ദൈവത്തിന് നന്ദി,' എന്ന് പറഞ്ഞാണ് വരദയുടെ പോസ്റ്റ്. 

Share this story