വലിയ ഞെട്ടലോടെയാണ് വാണിയുടെ മരണ വാര്‍ത്ത കേട്ടത്; ഗായിക കെ എസ് ചിത്ര
Sat, 4 Feb 2023

വൈവിധ്യമാര്‍ന്നതും ക്ലാസിക്കല്‍ അടിത്തറയുള്ള ബഹുഭാഷ ഗായികയും
പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്റെ മരണ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് സിനിമാലോകം . ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. വലിയ ഞെട്ടലോടെയാണ് താൻ വാണിയുടെ മരണ വാര്‍ത്ത കേട്ടത് എന്ന് ഗായിക കെ എസ് ചിത്ര പറഞ്ഞു.
രണ്ട് ദിവസം മുമ്പ് സംസാരിച്ചതേയുള്ളൂ. ചെന്നൈയില്‍ ജനുവരി 28ന് നടന്ന സംഗീത പരിപാടിയില്‍ അവര്‍ മുഖ്യാതിഥിയായിരുന്നു. യഥാര്‍ഥ ഇതിഹാസം.
വൈവിധ്യമാര്‍ന്നതും ക്ലാസിക്കല്‍ അടിത്തറയുള്ള ബഹുഭാഷ ഗായികയും ആയിരുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നും കെ എസ് ചിത്ര എഴുതി. വാണി ജയറാമിന് ഒപ്പമുള്ള ഒരു ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്.