ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി,നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നുവെന്ന് മമിത

mamitha
 തിരക്കഥയിൽ ബാല വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാനവേഷം ചെയ്തിരുന്നു.  ഇപ്പോഴിതാ ‘വണങ്കാനി’ൽ നിന്നും താനും പിന്മാറിയെന്ന് പറയുകയാണ് മമിത.

ബാലയുടെ സംവിധാനത്തില്‍ സൂര്യ അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ‘വണങ്കാന്‍’.എന്നാൽ ചിത്രീകരണം തുടങ്ങിയ സിനിമയിൽ നിന്നും സൂര്യ പിന്മാറി

 തിരക്കഥയിൽ ബാല വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാനവേഷം ചെയ്തിരുന്നു.  ഇപ്പോഴിതാ ‘വണങ്കാനി’ൽ നിന്നും താനും പിന്മാറിയെന്ന് പറയുകയാണ് മമിത.

‘‘ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്‌ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോമ്പിനേഷൻ രം​ഗങ്ങൾ ഉണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. 

വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും. എനിക്ക് അതിന് കഴിയുമായിരുന്നില്ല. കോളേജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് വണങ്കാനിൽ നിന്നും മാറേണ്ടി വന്നത്”, എന്ന് മമിത പറയുന്നു

Share this story