'പ്രണയദിനം വിഡ്ഢിദിനമാവും'; ധനുഷുമായുള്ള വിവാഹവാര്‍ത്ത നിഷേധിച്ച് മൃണാള്‍ ഠാക്കൂര്‍

Mrinal Thakur reacts to Dhanush getting married on Valentine's Day


പ്രണയദിനത്തിൽ തമിഴ് സൂപ്പർതാരം ധനുഷുമായി വിവാഹിതയാവുമെന്ന അഭ്യൂഹങ്ങൾ തള്ളി മൃണാൾ ഠാക്കൂർ. ഫെബ്രുവരി 14 പലർക്കും ഏപ്രിൽ ഒന്നായി മാറും എന്നായിരുന്നു ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മൃണാൾ പറഞ്ഞത്. മറ്റൊരു അഭിമുഖത്തിൽ ഇതേ ചോദ്യത്തോട് പരിഹാസരൂപേണയാണ് നടി പ്രതികരിച്ചത്.

tRootC1469263">

'പലർക്കും ഫെബ്രുവരി 14 ഏപ്രിൽ ഒന്നാവാൻ പോവുകയാണ്, വിഡ്ഢി ദിനം. ആരാണ് ഇത് തുടങ്ങിവെച്ചതെന്ന് എനിക്കറിയില്ല. എന്നെ ഉദ്ധരിച്ചും ആളുകൾ ഓരോന്ന് അടിച്ചിറക്കുന്നുണ്ട്. പക്ഷേ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല', നടി വ്യക്തമാക്കി.

'വിവാഹത്തിനുവേണ്ടി വിവാഹംചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ശരിയായ സമയത്ത്, ശരിയായ വ്യക്തിയെ കണ്ടെത്തുമ്പോഴാണ് അത് നടക്കേണ്ടത്', എന്നായിരുന്നു ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹസങ്കൽപ്പത്തെക്കുറിച്ച് പ്രതികരിച്ചത്.

പ്രണയദിനത്തിൽ ധനുഷുമായുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് നടിയുടെ നേരിട്ടുള്ള പരിഹാസപ്രതികരണം ഇങ്ങനെ: 'ഇന്ന് എന്റെ ഹൽദിയാണ്, നാളെ സംഗീത്. എല്ലാവരും ഭക്ഷണം കഴിച്ചിട്ടേ മടങ്ങാവൂ'.

'എന്റെ വിവാഹത്തെക്കുറിച്ച് എനിക്കുപോലും അറിയില്ല. പക്ഷേ, ഞാൻ എപ്പോഴാണോ വിവാഹിതയാവുന്നത്, അന്ന് എല്ലാവരേയും അറിയിക്കും. പ്രണയത്തിലാവുന്നത് എനിക്ക് ഇഷ്ടമാണ്', അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ധനുഷും മൃണാളും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ആദ്യം പ്രചരിച്ചത്. പിന്നാലെ ഇരുവരേയും ഒന്നിച്ച് പൊതുയിടങ്ങളിൽ കണ്ടത് കൂടുതൽ ചർച്ചകൾക്ക് ഇടയാക്കി. എന്നാൽ, അഭ്യൂഹങ്ങൾ സ്ഥിരീകരിക്കാനോ തള്ളാനോ ഇരുവരും തയ്യാറായിരുന്നില്ല.

Tags