9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ; ആന്റണി വര്‍ഗീസ്
Feb 14, 2023, 13:29 IST
ഹാപ്പി വാലൻന്‍റൈന്‍ ഡേ മൈ ഡിയര്‍ ഖുറേഷി
പ്രണയദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടന്‍ ആന്‍റണി വര്‍ഗീസ് പെപ്പെ. തന്‍റെ പ്രണയകാലത്തെ ചിത്രമാണ് ആന്‍റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആന്‍റണിയും ഭാര്യ അനീഷയുമാണ് ചിത്രത്തിലുള്ളത്.
ഹാപ്പി വാലൻന്‍റൈന്‍ ഡേ മൈ ഡിയര്‍ ഖുറേഷി, ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ... ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ് എന്ന് പോസ്റ്റില്‍ ആന്‍റണി വര്‍ഗീസ് എഴുതുന്നു. 2021 ഓഗസ്റ്റിലായിരുന്നു ആന്റണിയുടെയും അനീഷയുടെയും വിവാഹം. വിദേശത്ത് നഴ്സ് ആണ് അനീഷ.
tRootC1469263">.jpg)


