'വലതുവശത്തെ കള്ളന്റെ' അപ്ഡേറ്റ് പുറത്ത്

Jeethu Joseph announces new film 'Valathuvashathe Kallan'

 സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വലതുവശത്തെ കള്ളന്റെ' പുതിയ അപ്ഡേറ്റ് പുറത്തിറങ്ങി.ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ ജനുവരി 5ന് റിലീസ് ചെയ്യും. ‘സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ അനൗൺസ്‌മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. 

tRootC1469263">

ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘നേര്’, ‘കൂമൻ’ എന്നീ ഹിറ്റുകൾക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഒരു കുറ്റാന്വേഷണ ത്രില്ലറാണെന്നാണ് സൂചന.

Tags