'വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്ക്

Title poster of 'Vala' starring Dhyan and Luqman is out
Title poster of 'Vala' starring Dhyan and Luqman is out

ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വള സെപ്റ്റംബർ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു.മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. .

tRootC1469263">

ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.

Tags