സിഡിറ്റില്‍ നിരവധി ഒഴിവുകള്‍; 21,120 മുതല്‍ 45,000 രൂപവരെ ശമ്പളം വാങ്ങാം

Vacation Utsav; C-DIT vacation training for school students from 5th to 12th

കേരള സര്‍ക്കാര്‍ സിഡിറ്റിന് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) കീഴില്‍ ജോലി നേടാന്‍ അവസരം. മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ലൈറ്റിങ് ടെക്‌നീഷ്യന്‍, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍, അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍ ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 14 വരെ അപേക്ഷിക്കാം. 

tRootC1469263">

തസ്തികയും ഒഴിവുകളും

സി-ഡിറ്റ്  മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ലൈറ്റിങ് ടെക്‌നീഷ്യന്‍, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍, അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍ റിക്രൂട്ട്‌മെന്റ്. 
മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്     01
ലൈറ്റിങ് ടെക്‌നീഷ്യന്‍     01
പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍     01
അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍      01

പ്രായപരിധി

മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍ തസ്തികകളിലേക്ക് 40 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. 

ലൈറ്റിങ് ടെക്‌നീഷ്യന്‍, അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍ തസ്തികകളിലേക്ക് 50 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അവസരം. 

യോഗ്യത

മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് 

മാസ് കമ്മ്യൂണിക്കേഷനിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദവും, മീഡിയ കണ്ടന്റ് അനാലിസിസിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. അല്ലെങ്കിൽ ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയും, മീഡിയ കണ്ടന്റ് അനാലിസിസിൽ നാല് വർഷത്തെ പ്രവർത്തിപരിചയവും വേണം.

ലൈറ്റിംഗ് ടെക്നീഷ്യൻ 

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, ലൈറ്റിംഗിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റും, പ്രശസ്തമായ സ്റ്റുഡിയോകളിലോ സ്ഥാപനങ്ങളിലോ ക്യാമറ അസിസ്റ്റന്റോ ലൈറ്റ് അസിസ്റ്റന്റോ ആയി വീഡിയോഗ്രാഫിയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ പത്താം ക്ലാസ് പാസായവർക്ക്, അഞ്ച് വർഷത്തെ പ്രവർത്തിപരിചയവും. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റും.

ബിരുദവും പ്രശസ്തമായ സ്റ്റുഡിയോകളിലോ പ്രൊഡക്ഷൻ ഹൗസുകളിലോ വീഡിയോ പ്രൊഡക്ഷനിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായി മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ, പ്ലസ് ടു/തത്തുല്യ യോഗ്യതയും അഞ്ച് വർഷത്തെ പ്രവർത്തിപരിചയവും.

വീഡിയോഗ്രാഫിയിൽ ഡിപ്ലോമയോടുകൂടിയ ബിരുദവും, ഡോക്യുമെന്ററികൾ, ഷോർട്ട് വീഡിയോകൾ, ഡോക്യൂ ഫിക്ഷനുകൾ മുതലായവയിൽ ഡയറക്ടർ ഓഫ് വീഡിയോഗ്രാഫറായി കുറഞ്ഞത് 10 വീഡിയോ പ്രൊഡക്ഷനുകളുടെ പരിചയവും, ഒപ്പം ക്യാമറ പേഴ്സണായി രണ്ട് വർഷത്തെ പ്രവർത്തിപരിചയവും.

അല്ലെങ്കിൽ വീഡിയോഗ്രാഫിയിൽ സർട്ടിഫിക്കറ്റോടുകൂടിയ ബിരുദവും, ഇതേ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും, കുറഞ്ഞത് 12 വീഡിയോ പ്രൊഡക്ഷനുകളുടെ ഡയറക്ടർ ഓഫ് വീഡിയോഗ്രാഫി പരിചയവും വേണം. ഡിപ്ലോമ/സർട്ടിഫിക്കറ്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ളതായിരിക്കണം.

ശമ്പളം
മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്     32,140 രൂപ മുതല്‍ 34,190 രൂപ വരെ
ലൈറ്റിങ് ടെക്‌നീഷ്യന്‍     21,120 രൂപ മുതല്‍ 25,750 രൂപ വരെ
പ്രൊഡക്ഷന്‍ ഓര്‍ഗനൈസര്‍     27,990 രൂപ മുതല്‍ 32,550 രൂപ വരെ
അസോസിയേറ്റ് ക്യാമറ പേഴ്‌സണ്‍      35,000 രൂപ മുതല്‍ 45,000 രൂപ വരെ

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ സിഡിറ്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക. 

ഓരോ പോസ്റ്റിലേക്കും 300 രൂപ അപേക്ഷ ഫീസുണ്ട്. 
 

Tags