200 കോടി വിജയത്തിന് പിന്നാലെ വാഴ 2 തെലുങ്കിലേക്ക്
മലയാളത്തിലെ 200 കോടി വിജയത്തിന് പിന്നാലെ വാഴ 2 തെലുങ്കിലേക്ക്. ഹൈദരബാദിലേക്ക് എത്തിയ ഹാഷിറിന്റെയും ടീമിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. വലിയ പരിപാടികളോടെ ആണ് വാഴ 2 വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് നടത്തിയത്. ഇതിനൊപ്പം തന്നെ രാം ചരണിന് കൈകൊടുക്കുന്ന ഹാഷിറിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
എടാ എന്തൊക്കെ ആട ഈ വലിയ ഹൈദരാബാദിൽ നടക്കുന്നത്? അഭിനന്ദനങ്ങൾ അനിയാ,നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ആണ് ഈ വിജയമെന്നാണ് മറ്റൊരു കമന്റ്. ഒറ്റ പടം കൊണ്ടു പാൻ ഇന്ത്യൻ ആയോ എന്ന് അത്ഭുതം കൂറുകയാണ് ആളുകൾ.
ഹാഷിർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങാക്കിയ ഡയലോഗുകളാണ് കമന്റുകളിൽ നിറഞ്ഞു നിൽക്കുന്നത്. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഒരു വലിയ ആരാധകവൃന്ദം തന്നെ ഹാഷിറിനും ടീമിനുണ്ട്. ആ സ്വീകാര്യത ചിത്രത്തിനും ലഭിച്ചിട്ടുണ്ട്.
നടൻ നാനിയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തത്. ഷൈൻ സ്ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ എത്തിക്കുന്നത്. ഏപ്രിൽ 24നാണ് ചിത്രത്തിന്റെ തെലുങ്ക് റിലീസ്.
.jpg)

