കോമഡിയുമായി വീണ്ടും ഉർവശി

urvashi
രസകരമായ ഒട്ടേറെ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമയാണ്

ഉര്‍വശി ഏറെ നാളുകള്‍ക്ക് ശേഷം കോമഡി റോളിലെത്തുന്ന ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. . സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. 'ചാള്‍സ് എന്‍റര്‍പ്രൈസസ്' സിനിമയുടെ ടീസർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കി.നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്

രസകരമായ ഒട്ടേറെ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. 

പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ചാൾസ് എന്റർപ്രൈസസ്'. 

Share this story