ഉർവശിയുടെയും മനോജ് കെ.ജയൻറെയും മകൾ കുഞ്ഞാറ്റ നായികയായി എത്തുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' ; ചിത്രീകരണം ഉടൻ ആരംഭിക്കും

Urvashi and Manoj K. Jayan's daughter Kunjatta will be the heroine of 'Sundriyayaval Stella'; Shooting to begin soon
Urvashi and Manoj K. Jayan's daughter Kunjatta will be the heroine of 'Sundriyayaval Stella'; Shooting to begin soon

ഉർവശിയുടെയും മനോജ് കെ.ജയൻറെയും മകൾ തേജാ ലക്ഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' ചിത്രീകരണം ഉടൻ ആരംഭിക്കും. ഇക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ മുഹമ്മദ് സാലി നിർമിക്കുന്ന സിനിമയിലാണ് തേജാ നായികയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണി നിരക്കുന്ന സിനിമയിൽ നായകനായെത്തുന്നത് സർജാനോ ഖാലിദാണ്.

tRootC1469263">

എറണാകുളത്തും പരിസരത്തുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. അനിരുദ്ധ് അനീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ശിവ ശങ്കരനാണ് സംഗീതം നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ; അലക്സ് ഇ.കുര്യൻ, ഛായാഗ്രഹണം; അനുരുദ്ധ് അനീഷ്, പ്രൊഡക്ഷൻ കൺട്രോളർ; ഇഖ്ബാൽ പാനായികുളം, ആർട്ട്; സജീഷ് താമരശ്ശേരി, മേക്കപ്പ്; ലിബിൻ മോഹനൻ, കോസ്റ്റ്യും; സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ; കുടമാളൂർ രാജാജി, ഡിസൈൻസ്; കോളിൻസ് ലിയോഫിൽ, പി.ആർ.ഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Tags