ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ ; ആ രഹസ്യം വെളിപ്പെടുത്തി ഉർവശി

You saw me in the sixth Thampuran; Urvashi revealed that secret
You saw me in the sixth Thampuran; Urvashi revealed that secret

മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ  ആറാം തമ്പുരാനിൽ ഉർവശിയുമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?  'ഹരിമുരളീരവം' ഗാനരംഗത്തിൽ ജഗന്നാഥനു പിടികൊടുക്കാതെ ഓടി മറയുന്ന ഒരു പെൺകുട്ടി. ഇടയ്ക്ക് മുഖം മറച്ച് ആ പെൺകുട്ടിയുടെ കണ്ണുകൾ മാത്രം കാണിക്കും. ആ  ഗാനരംഗം ഇറങ്ങിയതു മുതൽ ആ പെൺകുട്ടി പ്രേക്ഷകരെ സംബന്ധിച്ചൊരു മിസ്റ്ററി ഗേളാണ്.

tRootC1469263">

ഉർവശിയുടെ കണ്ണുകൾ പോലെയുണ്ടല്ലോ എന്ന് സിനിമയിറങ്ങിയ കാലം മുതൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആറാം തമ്പുരാന്റെ വിക്കിപീഡിയ പേജിലും അഭിനേതാക്കളുടെ പട്ടികയിൽ ഉർവശിയുടെ പേരുമുണ്ട്.
ഇപ്പോഴിതാ, സാക്ഷാൽ ഉർവശി തന്നെ ആ ചോദ്യത്തിനു ഉത്തരമേകുകയാണ്. "ആറാം തമ്പുരാനിൽ മധുമൊഴി രാധേ... എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ  ആ ഓടുന്നത് ചേച്ചിയല്ലേ?" എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകുകയയിരുന്നു ഉർവശി. 

"ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകൾ എന്റേതാണ്. എന്റെ ഏതോ സിനിമയിൽ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങൾ? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല,"  എന്നായിരുന്നു ഉർവശിയുടെ ഉത്തരം. 

അതേസമയം, തന്റെ പുതിയ ചിത്രം 'എൽ. ജഗദമ്മ എഴാംക്ലാസ് ബി'യുടെ റിലീസ് കാത്തിരിക്കുകയാണ് ഉർവശി. ഉർവശിയുടെ ഭർത്താവ്  ശിവാസ് (ശിവപ്രസാദ്) ആണ് ചിത്രത്തിന്റെ സംവിധാനം.  ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശിവപ്രസാദ് തന്നെ. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ  ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

Tags