പത്ത് ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് എത്തും : അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ആർ.ജെ. ബാലാജി
എൽ.കെ.ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കറുപ്പി’നായി സിനിമാലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂര്യ നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് കുറച്ചു കാലമായി പുതിയ വിവരങ്ങളൊന്നും വരാതിരുന്നത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സംവിധായകൻ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. പത്ത് ദിവസത്തിനുള്ളിൽ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക അപ്‌ഡേറ്റ് പുറത്തുവിടുമെന്നും ആരാധകരുടെ കാത്തിരിപ്പ് ഉടൻ അവസാനിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
tRootC1469263">സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല തരത്തിലുള്ള വ്യാജ വാർത്തകൾക്കും ബാലാജി കൃത്യമായ മറുപടി നൽകി. ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്ന പ്രചാരണം തെറ്റാണെന്നും അന്ന് റിലീസ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാതാവ് എസ്.ആർ. പ്രഭുവുമായോ സംഗീത സംവിധായകനുമായോ തനിക്ക് പ്രശ്നങ്ങളുണ്ടെന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, സിനിമ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു. ഈ സിനിമ പ്രേക്ഷകർക്ക് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടുമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
കങ്കുവ, റെട്രോ തുടങ്ങിയ കഴിഞ്ഞ ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിനാൽ സൂര്യയുടെ വലിയൊരു തിരിച്ചുവരവാണ് ‘കറുപ്പി’ലൂടെ ആരാധകർ സ്വപ്നം കാണുന്നത്. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്; ദൈവമായും വക്കീലായും അദ്ദേഹം വേഷമിടുമെന്ന വാർത്തകൾ ആവേശമുണർത്തുന്നതാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.
യുവ സംഗീത തരംഗം സായ് അഭ്യാങ്കർ സംഗീതം പകരുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജി.കെ. വിഷ്ണുവാണ്. അൻബറിവ്, വിക്രം മോർ എന്നിവരുടെ ആക്ഷൻ കൊറിയോഗ്രാഫിയും അരുൺ വെഞ്ഞാറമൂടിന്റെ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നു. ഗംഭീരമായ ഒരു ദൃശ്യവിരുന്നാണ് ആർ.ജെ. ബാലാജിയും സംഘവും അണിയറയിൽ ഒരുക്കുന്നതെന്ന് വ്യക്തം.
.jpg)


