ഉണ്ണിയേട്ടന് സംവിധാനം മാത്രമല്ല, ബാന്‍ കൂടെ ചെയ്യാനുണ്ടെന്ന് ലിസ്റ്റിന്‍; കലക്കന്‍ മറുപടിയുമായി ബി ഉണ്ണികൃഷ്ണന്‍
സാധ്യമല്ല എന്ന് അറിയാമെങ്കില്‍ പോലും ഇന്ന് ഇത്തിരി മാന്യത കാണിക്കണം എന്ന് ഞാന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു പക്ഷെ അദ്ദേഹത്തിന് എത്ര നിയന്ത്രിച്ചാലും അത് പുറത്ത് വരുന്നത് കൊണ്ട് അത് നമ്മുക്ക് പൊറുത്ത് വിടാം എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.
നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്ലറും മോഹന്‍ലാല്‍ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ട്രെയ്ലര്‍ ലോഞ്ചിനിടെ നടന്ന ബി ഉണ്ണികൃഷന്റെയും ലിസ്റ്റിന്‍ സ്റ്റീഫന്റെയും സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഉണ്ണിയേട്ടന് സംവിധാനം മാത്രമല്ല, ബാന്‍ കൂടെ ചെയ്യാനുണ്ടെന്ന് ലിസ്റ്റിന്‍ പറയുമ്പോള്‍ ഇതിന് മറുപടിയായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
tRootC1469263">'ഒരുപാട് ആളുകള്‍ സംവിധായകര്‍ ആയി ഉണ്ടെങ്കിലും അവര്‍ക്ക് ആ സിനിമ സംവിധാനം ചെയ്യുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ മതി. ഉണ്ണി ഏട്ടനെ സംബന്ധിച്ച് പല പല കാര്യങ്ങളും പല ആളുകളെയും ബാന്‍ഡ് ചെയ്യുന്ന ഇടയ്ക്ക് വേണം സംവിധാനം ചെയ്യാന്‍. അപ്പോള്‍ ഒരുപാട് ടാസ്‌കുകള്‍ എടുത്താണ് സിനിമ ഉണ്ണി ഏട്ടന്‍ സംവിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലിയ വിജയമായി സിനിമ മാറട്ടെയെന്ന് ആശംസിക്കുന്നു എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.
ഇതിന് മറുപടിയായി അപ്പോള്‍ തന്നെ ഉണ്ണികൃഷ്ണനും എത്തിയിരുന്നു,' സാധ്യമല്ല എന്ന് അറിയാമെങ്കില്‍ പോലും ഇന്ന് ഇത്തിരി മാന്യത കാണിക്കണം എന്ന് ഞാന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു പക്ഷെ അദ്ദേഹത്തിന് എത്ര നിയന്ത്രിച്ചാലും അത് പുറത്ത് വരുന്നത് കൊണ്ട് അത് നമ്മുക്ക് പൊറുത്ത് വിടാം എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.
.jpg)


