ഉണ്ണി മുകുന്ദന്‍റെ 'ഗന്ധര്‍വ്വ ജൂനിയർ' ചിത്രീകരണം ആരംഭിച്ചു
Fri, 10 Feb 2023

അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'ഗന്ധര്‍വ്വ ജൂനിയർ' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം ഉണ്ണി മുകുന്ദൻ തന്നെയാണ് അറിയിച്ചത്.
അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.