മാസ് മാർക്കോയ്ക്ക് ശേഷം കൂൾ ലുക്കിൽ ഉണ്ണി മുകുന്ദൻ; 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു

Unni Mukundan looks cool after Mass Marco;  The release date of 'Get Set Baby' has been released
Unni Mukundan looks cool after Mass Marco;  The release date of 'Get Set Baby' has been released

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു. ഫെബ്രുവരി 21നു ആണ് ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി'  ഒരു  ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം  കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു..  കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം  ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. നിഖില വിമല്‍ ആണ്‌ നായിക.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ  സജീവ് സോമൻ, സുനിൽ ജയിൻ,  പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.

RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ.  സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ.  വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് - വിപിന്‍ കുമാര്‍. കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിനാണ്.

Tags