ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയായി എത്തുന്ന 'മാ വന്ദേ'യുടെ ചിത്രീകരണം ആരംഭിച്ചു
ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയായി എത്തുന്ന 'മാ വന്ദേ'യുടെ ചിത്രീകരണം ആരംഭിച്ചു. ഇക്കാര്യം ഉണ്ണി മുകുന്ദൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരി 265 ഉപയോഗിച്ചാണ് 'മാ വന്ദേ' ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ ഏക ആരി 265 ക്യാമറയാണിത്. ലോകത്ത് ഈ ക്യാമറ രണ്ടെണ്ണമേ ഉള്ളൂ എന്നതാണ് സവിശേഷത. ഈ ക്യമറയ്ക്ക് മുന്നിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.
tRootC1469263">ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'മാ വന്ദേ'. ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവീണ ടണ്ടൻ, ജാക്കി ഷ്റോഫ്, ശരത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ.കെ. സെന്തിൽ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രവി ബസ്രൂരാണ് സംഗീതം.
.jpg)


