ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല

jayan cherthala
jayan cherthala

ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്.

അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് 'അമ്മ' സംഘടന. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന ഒരു നിഗമനത്തിലും എത്തിയിട്ടില്ല എന്നാണ് അമ്മയുടെ മെമ്പറായ ജയന്‍ ചേര്‍ത്തല ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്.
ഉണ്ണി മുകുന്ദന്‍ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിപിന്‍ കുമാര്‍ ആണ്. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ല എന്നാണ് ജയന്‍ ചേര്‍ത്തല പറയുന്നത്. ഉണ്ണി മുകുന്ദനും വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

tRootC1469263">

നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചര്‍ച്ചയ്ക്ക് ശേഷം സംഘടനകള്‍ വ്യക്തമാക്കി. വിപിന്‍ ഉണ്ണിയുടെ മാനേജര്‍ ആയിരുന്നെന്നും വിപിനെതിരെ സംഘടനയില്‍ മറ്റു പരാതികള്‍ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, വിപിന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അതില്‍ ഇടപെടില്ല എന്നും സംഘടനകള്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്. ടൊവിനോ ചിത്രം 'നരിവേട്ട'യെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിനാലാണ് മര്‍ദ്ദനം എന്നായിരുന്നു വിപിന്‍ പറഞ്ഞത്.


 

Tags