യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഹിറ്റിലേക്ക്

uk
uk

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനംചെയ്ത 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (യുകെഒകെ) മികച്ച ബുക്കിങ്ങുമായി രണ്ടാം വാരത്തിലേക്ക് കടന്നു. കണ്ടവർ കാണാത്തവരോട് പറഞ്ഞ് മൗത്ത് പബ്ലിസിറ്റി തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം.

tRootC1469263">


ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ, ഡോ. റോണി, മനോജ് കെ.യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങി നിരവധി പ്രമുഖതാരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്കുശേഷം രഞ്ജിത്ത് സജീവ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്‌സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി. അയ്യപ്പൻ നിർവഹിച്ചിരിക്കുന്നു. നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു.

എഡിറ്റർ: അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, കല: സുനിൽ കുമരൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്, വിതരണം: സെഞ്ച്വറി റിലീസ്, പിആർഒ: എ.എസ്. ദിനേശ്, അരുൺ പൂക്കാടൻ.

Tags