‘യുഐ’ ഒടിടിയിലേക്ക്


കഴിഞ്ഞ വർഷം ഡിസംബർ 20 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് യുഐ. ഉപേന്ദ്ര സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിൽ റീഷ്മ നാനയ്യയും മറ്റ് പ്രമുഖ അഭിനേതാക്കളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 100 കോടിയോളം മുടക്കിയ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്‍റെ ഒടിടി റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി സംബന്ധിച്ച് അപ്ഡേറ്റാണ് പുറത്ത് വരുന്നത്.
അതേസമയം ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ഉപേന്ദ്രയുടെ യുഐ മാർച്ച് 30 മുതൽ സീ5ല്‍ സ്ട്രീം ചെയ്യാൻ തുടങ്ങും എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ റിലീസ് തീയതി നിർമ്മാതാക്കളോ ഒടിടി പ്ലാറ്റ്ഫോമോ ഇതുവരെ ഔദ്യോഗികരമായി സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഉപേന്ദ്ര എത്തുന്നത്. സത്യ കല്‍ക്കി എന്നീ പേരുകളിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ഉപേന്ദ്ര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ജി. മനോഹരൻ, ശ്രീകാന്ത് കെ. പി, ഭൗമിക് ഗൊണ്ടലിയ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചത്. അതേസമയം 100 കോടി മുടക്കിയ ചിത്രത്തിന് നേടാന്‍ കഴിഞ്ഞത് 47 കോടി മാത്രമാണ്.