മികച്ച പ്രതികരണങ്ങളോടെ മുന്നേറി ‘ഉടുമ്പൻചോല വിഷൻ’
മാത്യു തോമസ് നായകനായി എത്തിയ പുതിയ ത്രില്ലർ ചിത്രം ‘ഉടുമ്പൻചോല വിഷൻ’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. ഇന്നത്തെ മാധ്യമ ലോകത്തെ വാർത്താ നിർമിതിയും സെൻസേഷണലിസവും അതിനു പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ-അധികാര വൈരങ്ങളുമാണ് ഈ മീഡിയ ത്രില്ലർ സിനിമയുടെ പ്രധാന പശ്ചാത്തലം. കാണികൾക്ക് തിയേറ്ററുകളിൽ വേറിട്ടൊരു കാഴ്ചാനുഭവം നൽകാൻ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഏറെ ഗൗരവമുള്ളതും മാസ് ആക്ഷൻ സാധ്യതകളുള്ളതുമായ ഒരു കഥാപാത്രത്തെയാണ് മാത്യു തോമസ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, സുദേവ് നായർ, ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, സിദ്ദിഖ്, അശോകൻ, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് കൂടുതൽ ഊർജം പ പകരുന്നു.
സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അലൻ റോഡ്നിയാണ്. വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. അഷർ അമീറാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി.എഫ്.എക്സ്. സൂപ്പർവൈസറും. സമീറ സനീഷ്, ആലിയ അഷർ എന്നിവർ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. കലൈ, കിങ്സൺ, മാഫിയ ശശി, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
.jpg)


