'ഡർബി'ക്ക് മികച്ച പ്രേക്ഷക പ്രതികരണം

derbi

പക്കാ ക്യാംപസ് എന്റർടെയ്നർ ഡർബി മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുന്നു. കോളേജിലെ തല്ലുമാല എന്ന് വിശേഷിപ്പിക്കാവുന്ന കളർഫുൾ എന്റർടെയ്നറായ താരങ്ങളെല്ലാം മികക്കാഹ്‌ പ്രകടനമാണ് കാഴ്ചവച്ചത്. ഇന്നത്തെ ക്യാംപസിലെ പ്രണയവും സൗഹൃദവും സ്നേഹവും സംഘട്ടനങ്ങളും സംഘർഷങ്ങളും ഒക്കെ ചേരുന്ന കളർഫുൾ എന്റർടെയ്നർ ആണ് ഡർബി.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags