പുഷ്പ 2 വിന് യു/എ സർട്ടിഫിക്കറ്റ്
ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’.ഡിസംബർ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക.ഇപ്പോഴിതാ സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
3 മണിക്കൂർ 21 മിനിട്ടാണ് പുഷ്പ 2 ദി റൂൾ സിനിമയുടെ ദൈർഘ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഈ റിപോർട്ടുകൾ പ്രകാരം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമ കൂടിയാകും പുഷ്പ ദി റൂൾ. അതേസമയം നവംബർ 30 ന് ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് വിവരങ്ങൾ.
ചിത്രത്തിന്റെ ട്രയിലറിൽ നിന്നും പുഷ്പ 2 വൻ ഫൈറ്റ് സീനുകൾ ഉണ്ടാകുമെന്നാണ് മനസിലാകുന്നത്. കൂടാതെ വിദേശ ലൊക്കേഷനുകളും ഇതിലുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷനായി അല്ലു അർജുൻ കേരളത്തിലെത്തിയിരുന്നു. വൻ സ്വീകരണമാണ് അല്ലുവിനായി ഒരുക്കിയത്. ഫഹദിന്റെ ചിത്രത്തിലെ അഭിനയത്തെ കുറിച്ചും അല്ലു അർജുൻ പറഞ്ഞിരുന്നു. പുഷ്പ 2 വിൽ ഫഹദ് തകർത്തിട്ടുണ്ടെന്നും എല്ലാവർക്കും ഫഹദിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്.തന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളി നടനൊപ്പം അഭിനയിച്ചു,ഫഹദ് ഫാസിൽ. അദ്ദേഹത്തെ താൻ ഈ സ്റ്റേജിൽ മിസ് ചെയ്യുന്നുവെന്നും ഞങ്ങൾ ഒരുമിച്ച് ഈ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ അത് ഐക്കോണിക്ക് ആകുമായിരുന്നുവെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്. എല്ലാ മലയാളികൾക്കും ഒരു അഭിമാനമാകും ഫഹദ് ഫാസിൽ’,എന്നുമായിരുന്നു അല്ലു അർജുൻ വ്യക്തമാക്കിയത്