‘കുബേര’യ്ക്ക് യുഎ സർട്ടിഫിക്കറ്റ്

Dhanush and Nagarjuna Starrer Kubera Glimpse Released
Dhanush and Nagarjuna Starrer Kubera Glimpse Released

സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” യുടെ സെൻസറിങ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ആകെ ദൈർഘ്യം 181 മിനിറ്റ് ആണ്. ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്പനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

tRootC1469263">

തമിഴ് സൂപ്പർ താരം ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ രശ്‌മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് , പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് അപ്ലിക്കേഷനുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ചിത്രത്തിൻ്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേരത്തെ റിലീസ് ചെയ്‌ത ടീസർ, ചിത്രത്തിലെ ഗാനങ്ങൾ, വ്യത്യസ്തമായ പോസ്റ്ററുകൾ എന്നിവയെല്ലാം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ, ടീസർ എന്നിവ സമ്മാനിച്ചത്. പ്രണയം, ആക്ഷൻ, ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ഇവ സൂചിപ്പിക്കുന്നു. ധനുഷ്, നാഗാർജുന, രശ്‌മിക എന്നിവരെ കൂടാതെ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന “കുബേര” ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.

Tags