അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, നിര്‍മ്മാണ രംഗത്തും രാഷ്ട്രീയത്തിലും സജീവമാകുമെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ കുറച്ചുകാലമായി നടിയുടേതായി ഇറങ്ങുന്ന സിനിമകള്‍ വളരെ കുറവാണ്.
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ കൃഷ്ണന്‍ അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. താരവുമായി അടുത്ത കേന്ദ്രങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ള സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും താരം ഇടവേളയിലേക്ക് കടക്കുക എന്നാണ് ലഭിക്കുന്ന സൂചന. വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ താരത്തിന്റെ ഈ പെട്ടെന്നുള്ള ഇടവേള ആരാധകരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുകാലമായി നടിയുടേതായി ഇറങ്ങുന്ന സിനിമകള്‍ വളരെ കുറവാണ്. വര്‍ഷത്തില്‍ ഒന്നിലേറെ സിനിമകള്‍ റീലീസ് ചെയ്യുന്ന തൃഷയുടേതായി പുറത്തിറങ്ങിയ ഒടുവിലെ ചിത്രം കറുപ്പാണ്. എന്നാല്‍ താരം അഭിനയം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയല്ലെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കുമായി കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രിയതാരത്തിന്റെ ഈ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഈ വര്‍ഷം സൂര്യ നായകനായെത്തിയ 'കറുപ്പ്' എന്ന ചിത്രമാണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇതുകൂടാതെ 'ഗര്‍ജനൈ', 'ചതുരംഗ വേട്ടൈ-2' എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
.jpg)

