മമ്മൂക്ക കഥാപാത്രമായി മാറുന്നത് അത്രയും സുഗമമായി’: രജിഷ വിജയൻ
മമ്മൂക്ക കഥാപാത്രമായി മാറുന്നത് അത്രയും സുഗമമായി’: രജിഷ വിജയൻ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിച്ച സിനിമയായിരുന്നു ‘കളങ്കാവൽ’. തിയേറ്ററുകളിൽ പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ സ്വന്തമാക്കിയ ചിത്രം ഒടിടി റിലീസിന് ശേഷവും കൈയടികൾ വാരിക്കൂട്ടിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയിൽ വേഷമിട്ട നടി രജിഷ വിജയൻ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
tRootC1469263">സിനിമയിലെ സ്റ്റാൻലി ദാസ് എന്ന സീരിയൽ കില്ലറുടെ വേഷത്തിലേക്ക് മമ്മൂട്ടിയിലെ നടൻ അനായാസേന അലിഞ്ഞ് ചേരുന്നതിനെ കുറിച്ചാണ് രജിഷയുടെ തുറന്നുപറച്ചിൽ. “മമ്മൂക്ക എപ്പോഴാണ് സ്റ്റാൻലി ദാസ് ആയതെന്ന് എനിക്ക് മനസിലായില്ല, അദ്ദേഹം വളരെ സുഗമമായി കഥാപാത്രത്തിലേക്ക് മാറുന്നതാണ് കണ്ടത്”, രജിഷയുടെ വാക്കുകൾ ഇങ്ങനെ.
താൻ മമ്മൂക്കയോട് അത്രയും നേരം സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു എന്നും അതിനിടെ എത്ര പെട്ടെന്നാണ് അദ്ദേഹം ആ കഥാപാത്രമായി മാറിയതെന്നും രജിഷ അത്ഭുതപ്പെട്ടു. തന്റെ സ്വത്വത്തിൽ നിന്ന് മമ്മൂട്ടി സ്റ്റാൻലി ദാസ് ആയ നിമിഷം തനിക്ക് മനസ്സിലായില്ലെന്ന് രജിഷ കൂട്ടിച്ചേർത്തു,
“മമ്മൂക്കയിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം, അദ്ദേഹം കഥാപാത്രമായി മാറുമ്പോൾ അത് നമുക്ക് മനസിലാകില്ല എന്നതാണ്. പല നടന്മാർക്കും, അവർ കഥാപാത്രത്തിലേക്ക് മാറുമ്പോൾ, നമുക്ക് അത് മനസ്സിലാക്കാൻ കഴിയും. എവിടെയെങ്കിലും അത് തുറന്നുകാട്ടപ്പെടും. പക്ഷേ മമ്മൂക്കയുടെ കാര്യത്തിൽ അത് വളരെ സുഗമമാണ്, രജിഷ പറഞ്ഞു.
അതിന് സാക്ഷിയാകാൻ കഴിഞ്ഞതും അദ്ദേഹത്തോടൊപ്പം ഒരു ഫ്രെയിമിൽ എങ്കിലും നിൽക്കാൻ കഴിഞ്ഞതുമാണ് തന്നെ ഏറ്റവും അധികം ആവേശഭരിതയാക്കിയത് എന്നും താരം പറഞ്ഞു.
.jpg)


