‘സംഭവം അധ്യായം ഒന്ന്’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

‘Sambhavam Chapter One’ to hit theaters on March 6

 ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘സംഭവം അധ്യായം ഒന്ന്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഹൊറർ, മിസ്റ്ററി, ഫാന്റസി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം കേരള-തമിഴ്‌നാട് അതിർത്തിയിലെ നിഗൂഢതകൾ നിറഞ്ഞ ഒരു വനമേഖലയെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

tRootC1469263">

കാട്ടിനുള്ളിൽ നടക്കുന്ന ദുരൂഹമായ തിരോധാനങ്ങളും അത് അന്വേഷിക്കാനെത്തുന്ന പോലീസ് സംഘവുമാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അതിർത്തി ഗ്രാമത്തിലെ കഥയായതിനാൽ മലയാളത്തിനൊപ്പം തമിഴ് സംഭാഷണങ്ങളും ചിത്രത്തിലുണ്ട്. ചിത്രം മാർച്ച് ആറിന് തിയേറ്ററുകളിലെത്തും.

നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്. ഛായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്, പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്.

Tags