ജനനായകന്റെ ട്രെയ്‌ലർ പുറത്ത്
ദളപതി വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയ വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയിരിക്കുന്നത്.
tRootC1469263">തെലുങ്കിൽ ബാലകൃഷ്‌ണ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ എന്ന് റൂമറുകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. “റീമേക്ക് ആണോ, പകുതി റീമേക്കാണോ, എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഇതൊരു ദളപതി ചിത്രമാണ്” എന്ന് പറഞ്ഞ സംവിധായകൻ എന്നാൽ റീമേക്കാനോ അല്ലയോ എന്നത് വ്യക്തമാക്കിയിരുന്നില്ല.
ട്രെയിലറിലെ ദൃശ്യങ്ങൾ കണ്ട ഫാൻസ് പറയുന്നത് ചിത്രത്തിന്റ ഒരു വലിയ ഭാഗം ഭഗവന്ത് കേസരിയിൽ നിന്നും എടുത്തതാണ് എന്നാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ സൂചിപ്പിക്കുന്ന ഒരു ഉപകഥ കൂടി ഭഗവന്ത് കേസരിയുടെ കഥയോട് ചേർത്തിരിക്കുന്നു, മാത്രമല്ല ട്രെയിലറിന് അവസാനം പ്രത്യക്ഷപ്പെടുന്ന റോബോട്ടിനെ കണ്ട് ചിത്രത്തിൽ സയൻസ് ഫിക്ഷൻ എലമെന്റുകൾ ഉണ്ടെന്നും ആരാധകർ പറയുന്നു.
അനിരുദ്ധ് രവിചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യൻ സൂര്യനാണ്. പ്രദീപ് ഇ രാഘവ് എഡിറ്റിങ് നിർവഹിക്കുന്ന ജനനായകൻ ശിവകാർത്തികേയന്റെ പരാശക്തിയുടെ ഒപ്പം ക്ലാഷ് റിലീസായിട്ടാണ് എന്നതും ശ്രദ്ധേയമാണ്.
.jpg)


