മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്ത റോഡ് മാപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു

മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്ത റോഡ് മാപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു. ലോക് ഡൗൺ പശ്ചാത്തലം ആക്കി നിർമ്മിച്ച റൂട്ട് മാപ്പിന്റെ ട്രെയിലറിന് റിലീസ് ആയി കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ' ഷൂട്ടിംഗ് പൂർത്തിയാക്കിയ റൂട്ട്മാപ്പ് റിലീസിന് ഉടൻ തന്നെ എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ പശ്ചാത്തലമാക്കി നവാഗതനായ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത 'റൂട്ട്മാപ്പിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തും ചെന്നൈയിലുമായിരുന്നു.
പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആനന്ദ് മന്മഥൻ , ഷാജു ശ്രീധർ , നോബി , ഗോപു കിരണ്‍, സിൻസീർ , ശ്രുതി റോഷൻ , നാരായണൻ കുട്ടി , ജോസ് , സജീർ സുബൈർ , ലിൻഡ , അപർണ , ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് കോവിഡ് കാലത്ത് രണ്ടു ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങളാണ് പ്രമേയമാക്കിയിട്ടുള്ളത്.
അരുൺ കായംകുളമാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും , അശ്വിൻ വർമയും ചേർന്നാണ്. സുനിത സുനിലാണ് പി.ആര്‍.ഓ. ചിത്രം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.