ദുരന്തങ്ങൾ വിട്ടൊഴിയാതെ ; കാന്താര: ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം , ഋഷഭ് ഷെട്ടിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

kanthara
kanthara

ശിവമോ​ഗ: ബോക്സ് ഓഫിസിൽ ഹിറ്റായ കാന്താരക്ക് ശേഷം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം കാന്താര: ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. ഋഷഭിന് പുറമെ മുപ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ശിവമോ​ഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മണി റിസർവോയറിലാണ് സംഭവം. ആളപായമില്ല. അതേസമയം ചിത്രീകരണത്തിനുപയോ​ഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.

tRootC1469263">

റിസർവോയറിന്‍റെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. അതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംഘാംഗങ്ങളിലൊരാൾ പറഞ്ഞു. ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായി, എന്നാൽ വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ ഞങ്ങൾക്ക് സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ പുറത്തിറങ്ങിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

Tags