‘ടോക്സിക്’ ചിത്രത്തിനായി യഷ് വാങ്ങിയത് എത്രയെന്ന് അറിയാം... കിയാരയേക്കാൾ പ്രതിഫലം നയൻതാരയ്ക്ക്

Here’s how much Yash charged for the movie ‘Toxic’... Nayanthara’s remuneration is higher than Kiara’s.

 തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ടോക്സിക്’. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാകും എത്തുന്നത്. ഇന്ത്യൻ സിനിമാരംഗത്ത് ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളായ യഷ്, ഈ സിനിമയ്ക്കായി 50 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സഹനിർമ്മാതാവും സഹതിരെക്കാടകാരനും കൂടിയാണ് താരം.

പിരിയഡ് ഗ്യാങ്സ്റ്റർ ജോണറിലൊരുങ്ങുന്ന ‘ടോക്സിക്’, യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് പ്രധാന നായികമാരായി എത്തുന്നത്. നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാരയാണ് (12-18 കോടി രൂപ). കിയാര അദ്വാനി 15 കോടിയും, രുക്മിണി വസന്ത് 5 കോടിയും, ഹുമ ഖുറേഷിയും താര സുതാര്യയും 3 കോടി രൂപ വീതവുമാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.

നിവിൻ പോളി നായകനായെത്തിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഡബ്ബ് പതിപ്പുകളും ഒരുക്കുന്നുണ്ട്. സാങ്കേതികമായി മികച്ച ഒരു ടീമിനൊപ്പം വലിയ ആഗോള ലക്ഷ്യങ്ങളോടെയെത്തുന്ന ചിത്രം ഓഗസ്റ്റ് 26-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Tags