ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ
ബേസിൽ ജോസഫ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന ചിത്രമാണ് 'അതിരടി'. ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ ബേസിലിന്റെ ലുക്ക് വൈറലാവുകയാണ്. സാംകുട്ടി എന്ന 'ചുള്ളൻ' കോളജ് വിദ്യാർത്ഥിയായാണ് ബേസിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
tRootC1469263">ബേസിലിന്റെ പോസ്റ്റിനു താഴെ ലുക്കിനെച്ചൊല്ലി കൊമ്പുകോർക്കുന്ന താരങ്ങളുടെ രസകരമായ കമന്റുകളാണ് ഇപ്പോൾ വൈറലാവുന്നത്. ബേസിലിന്റെ പുതിയ ലുക്ക് കണ്ട് “ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി!” എന്നായിരുന്നു നസ്‌ലിൻ്റെ കമന്റ്.
“നീയാണ് അവന്റെ മെയിൻ ഇര, ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ!” എന്ന കമന്റുമായെത്തി നസ്‌ലിൻ്റെ കമന്റിനു എരി കയറ്റുകയായിരുന്നു ടൊവിനോ.

അതേസമയം, ചങ്ങാതിമാരുടെ ട്രോളിന് രസകരമായ മറുപടിയാണ് ബേസിലും നൽകിയത്. “നിന്റെയും ആ സന്ദീപിന്റെയും അഹങ്കാരം കുറച്ചു കൂടുന്നുണ്ട്, ശരിയാക്കി തരാം” എന്നായിരുന്നു നസ്‌ലിന് ബേസിൽ മറുപടി നൽകിയത്. ഇടയിൽ കയറി ഗോളടിക്കാൻ നോക്കിയ ടൊവിനോയോട്: “നമ്മൾ ഒരു ടീമല്ലേ, അവസാനം ഞാൻ മാത്രമേ കാണൂ!” എന്നു ഓർമിപ്പിക്കാനും ബേസിൽ മറന്നില്ല.
അതേസമയം, “പടം ഡയറക്ട് ചെയ്യാൻ പൊയ്ക്കൂടെ പെട്ടെന്ന്” എന്നാണ് ബേസിലിനോട് നസ്‌ലിൻറെ ചോദ്യം. “മുട്ട വയ്ക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി സന്ദീപേ,” എന്ന് നസ്‌ലിൻ സന്ദീപിനോട് പറയുന്നതും കമന്റിൽ കാണാം. “എങ്കിൽ ഞാനും മുട്ട വയ്ക്കും” എന്ന് ബേസിലും പ്രഖ്യാപിച്ചു.
താരങ്ങളുടെ ഈ ഓഫ് സ്ക്രീൻ ലൈഫിലെ തമാശകൾ ആരാധകർക്കും ആവേശം സമ്മാനിക്കുകയാണ്.
.jpg)


