പ്രശസ്ത അമേരിക്കന്‍ നടന്‍ ടോം സൈസ്‌മോർ അന്തരിച്ചു

google news
fuyyug

പ്രശസ്ത അമേരിക്കന്‍ നടന്‍ ടോം സൈസ്‌മോര്‍ (61) അന്തരിച്ചു.സേവിങ് പ്രൈവറ്റ് റയാന്‍, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളുലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ മരണവാർത്ത വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതമായിരുന്നു സൈസ്‌മോറിന്റേത്.

കഴിഞ്ഞ മാസം തലച്ചോറിലെ അസുഖത്തേത്തുടര്‍ന്ന് സൈസ്‌മോറിനെ ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷാഘാതത്തേത്തുടര്‍ന്നാണ് ഈ രോഗാവസ്ഥയുണ്ടായതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ചാള്‍സ് ലാഗോ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കട്ടതു മുതല്‍ അബോധാവസ്ഥയിലായിരുന്നു നടന്‍.തോമസ് എഡ്വാര്‍ഡ് സൈസ്‌മോര്‍ ജൂനിയര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1961 നവംബര്‍ 29-ന് ഡിട്രോയിറ്റിലാണ് ജനനം. വെയ്ന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്നു പിതാവ്. പ്രാദേശിക സര്‍ക്കാരുദ്യോഗസ്ഥയായിരുന്നു അമ്മ.

ഒലിവര്‍ സ്‌റ്റോണ്‍ സംവിധാനം ചെയ്ത് 1994-ല്‍ പുറത്തിറങ്ങിയ നാച്ചുറല്‍ ബോണ്‍ കില്ലേഴ്‌സ് എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവിന്റെ വേഷം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. വൂഡി ഹാറിള്‍സണും ജൂലിയറ്റ് ലൂയിസുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഹീറ്റ് എന്ന ചിത്രത്തില്‍ അല്‍ പച്ചിനോയ്ക്കും റോബര്‍ട്ട് ഡി നീറോയ്ക്കുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തി. 1998-ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ടോം ഹാങ്ക്‌സ് ചിത്രം സേവിങ് പ്രൈവറ്റ് റയാനിലെ വേഷം അദ്ദേഹത്തിന് ഏറെ കയ്യടികള്‍ നേടിക്കൊടുത്തു.സിനിമകള്‍ക്ക് പുറമേ നിരവധി ടെലിവിഷന്‍ ഷോകളിലും സൈസ്‌മോര്‍ സാന്നിധ്യമറിയിച്ചിരുന്നു. ക്രാഷ്, ഹവായ് ഫൈവ്-ഓ, ഷൂട്ടര്‍, ട്വിന്‍ പീക്‌സ് എന്നിവയാണ് അതില്‍ ചിലത്.

Tags