സൈജു കുറുപ്പ് നായകനായ 'ഹരിവരാസനം' ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

The title poster of Saiju Kurup's film 'Harivarasanam' is out.

 തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ വിജയം നേടിയ പ്രേക്ഷക പ്രിയ ചിത്രമായ മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. 

ഹരിവരാസനം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അണിയറപ്രവർത്തകരാണ് പോസ്റ്റർ സമൂഹമാധ്യമങ്ങൾ വഴി പുറത്തു വിട്ടത്. സൈജു കുറുപ്പിനെ കൂടാതെ നിരവധി തെന്നിന്ത്യൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്.

അജിത് വിനായക ഫിലിംസിൻറെ ബാനറിൽ വിനായക് അജിത്താണ് ഹരിവരാസനം എന്ന് പേരിട്ട ചിത്രം നിർമ്മിക്കുന്നത്. സാൾട്ട് മാങ്കോ ട്രീ, തൃശ്ശൂർ പൂരം തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾക്കു ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന സിമിമയാണ് ഹരിവരാസനം. ജൂലൈയിൽ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും. 

Tags