‘ഹലോ ഡിയർ’ ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Title first-look poster of the film ‘Hello Dear’ released.

 മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഹലോ ഡിയർ’ പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ചിത്രം വലിയ ചർച്ചയായിട്ടുണ്ട്. നിർമ്മാണ കമ്പനിയായ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത് ചിത്രമാണിത്.

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർ ഹി ‘ഹലോ ഡിയർ’ ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്റ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ഡിനോയ് പൗലോസാണ് ഈ സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും ഒരു റൊമാന്റിക് കോമഡി എന്റർടെയ്‌നറായി ഒരുക്കുന്ന ചിത്രം, മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെയും ജീവിതരീതികളെയും മുൻനിർത്തിയാണ് കഥ പറയുന്നത്.

മമിതയ്ക്കും സംഗീതിനുമൊപ്പം നടൻ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവിന്ദ് വസന്ത സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും എഡിറ്റിംഗ് ചമൻ ചാക്കോയുമാണ് നിർവ്വഹിക്കുന്നത്. നിലവിൽ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ചേഴ്സ് തിയറ്ററുകളിൽ എത്തിക്കും.

Tags